നിത്യപൂജ
ശ്രീകൊറ്റാർകാവ് ദേവീക്ഷേത്രത്തിൽ ദിവസപൂജ (നിത്യപൂജ ) വഴിപാടായി നടത്തുന്നതിന് സൗകര്യം ഉണ്ടായിരിക്കുതാണ്.പതിവ് പൂജകൾക്കും അനുഷ്ടാനങ്ങൾക്കും പുറമേ ഗണപതിഹോമം ,ദേവീക്ഷേത്രത്തിലും ,ഭദ്രകാളി ക്ഷേത്രത്തിലും -പുഷ്പാഞ്ജലി ,ശാസ്താവിന് നീരാഞ്ജനം ,ശിവന് ധാര -വെള്ളനിവേദ്യം ,സർപ്പങ്ങൾക്ക് മഞ്ഞൾപൊടി അഭിഷേകം ,രക്ഷസ്സിന് പാൽപ്പായസം ,യക്ഷിനടയിൽ വറ നിവേദ്യം എന്നീ വഴിപാടുകൾ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു .മേൽപറഞ്ഞവയെല്ലാം ഉൾപ്പെടുന്ന ഒരു ദിവസത്തെ പൂജ നടത്തുന്നതിന് 400 രൂപ ദേവസ്വത്തിൽ അടച്ചു ബുക്ക് ചെയ്യാവുന്നതാണ് .
മൃത്യുഞ്ജയ ഹോമം
ദശാസന്ധികളിൽ ഉണ്ടായേക്കാവുന്ന ആയൂർ ദോഷത്തിന് പരിഹാരമായും ,രോഗശമനത്തിനായും ,ആഭിചാരബാധയുടെ ഉപദ്രവ ശമത്തിനായും ഉദ്ധിഷ്ട കാര്യ സിദ്ധിക്കുമായും ചെയ്യുന്ന ഒരു അതിവിശിഷ്ടമായ കർമമാണ് മൃത്യുഞ്ജയ ഹോമം.സപ്താഹയജ്ഞത്തിന്റെ സമാപനദിവസമായ 12 .02 .2016 വെള്ളിയാഴ്ച രാവിലെ 8 :00 മണി മുതൽ നടത്തുന്ന ഈ സത്കർമ്മത്തിൽ പങ്കാളികളാകുവാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ 70 / - രൂപ ദേവസ്വത്തിൽ നൽകേണ്ടതാണ് .
കരയംമഠം ഭദ്രകാളി ക്ഷേത്ര പുനഃപ്രതിഷ്ഠാ വാർഷികം
വളരെ അപൂർവമായി മാത്രം വടക്കോട്ട് ദർശനം ഉള്ള ശ്രീ ഭദ്രകാളി ക്ഷേത്രങ്ങളിൽ ഒന്നായ കരയംമഠം ശ്രീ ഭദ്രകാളി ക്ഷേത്രത്തിന്റെ പുനരുദ്ധാരണം ഇ നാട്ടിലെ ഭക്തജനങ്ങളുടെ ആത്മാർത്ഥമായ സഹായസഹകരണം കൊണ്ടും ഭദ്രകാളിയമ്മയുടെ കരുണാകടാക്ഷം കൊണ്ടും മൂന്ന് മാസ കാലയളവ് ബാലാലയ പ്രതിഷ്ഠ നടത്തി ശ്രീ കോവിൽ പണിയും പൂർത്തിയാക്കി കുംഭമാസത്തിലെ അശ്വതി നക്ഷത്രത്തിൽ പുനഃപ്രതിഷ്ഠാ കർമ്മവും യഥാവിധി നടത്തുകയുണ്ടായി .കരയംമഠം ശ്രീ ഭദ്രകാളി ദേവിയുടെ പുനഃപ്രതിഷ്ഠാ വാർഷികവും കലശാഭിഷേകവും ആഘോഷപൂർവം 2016 മാർച്ച് 12 (1191 കുംഭം 28 ) അശ്വതി നാളിൽ നടത്തപ്പെടുന്നതാണ് .
നാണയപ്പാറ
യജ്ഞശാലയിൽ നാണയപ്പറ സമർപ്പിക്കുന്നതിനും , പ്രസാദമായി ലഭിക്കുന്ന നാണയങ്ങൾ ഭക്തിപൂർവ്വം ഭവനത്തിൽ സൂക്ഷിക്കുന്നതിനും ,സാമ്പത്തിക അഭിവൃദ്ധിക്കും ,ഐശ്വര്യത്തിനും നിദാനമാകുമെന്ന് വിശ്വസിക്കപ്പെടുന്നു .പറയിടുന്നതിനാവിശ്യമായ പറയും നാണയങ്ങളും ക്ഷേത്രത്തിൽ നിന്നും നൽകുന്നതാണ് .താല്പര്യമുള്ളവർക്ക് 100 രൂപ ദേവസ്വത്തിൽ അടച്ചു് നാണയപ്പറ സമർപ്പിക്കാവുന്നതാണ് .
പൊങ്കാല മഹോത്സവം
സർവ്വവിധമായ ഐശ്വര്യത്തിനും കുടുംബഭദ്രതക്കും ,ആയൂരാരോഗ്യ സൗഖ്യത്തിനും ,ഉദ്ധിഷ്ട കാര്യസിദ്ധിക്കും മറ്റുമായി സ്ത്രീകൾ ദേവിക്ക് സമർപ്പിക്കേണ്ട ഒരു വഴിപാടാണ് പൊങ്കാല .തിരുത്സവത്തോടനുബന്ധിച്ചു 22.10.2016 വെള്ളിയാഴ്ച്ച രാവിലെ 8:00 മുതൽ ക്ഷേത്രാങ്കണത്തിൽ പൊങ്കാല സമർപ്പണം നടക്കുന്നതാണ്. കലം ,അടുപ്പ് എന്നിവ ക്ഷേത്രത്തിൽ നിന്ന് നൽകുന്നതാണ് .ആയതിലേക്ക് നടവരവ് ഉൾപ്പെടെ 80 രൂപ അടച്ച് രസീത് വാങ്ങേണ്ടതാണ്.
നൂറ്റൊന്നു കലം പൂജ -2016 ഫെബ്രുവരി 05 വെള്ളിയാഴ്ച
സർവ്വവിധമായ ഐശ്വര്യത്തിനും ,ദരിദ്രദുഃഖശമത്തിനായും നടത്തുന്ന ഒരു വഴിപാടാണ് നൂറ്റൊന്നു കലം പൂജ. ഇതിലേക്കാവിശ്വമായ കലം ,അരി എന്നിവ ഭക്തജനങ്ങൾക്ക് ആവിശ്യമായ പണമടച്ച് രസീത് വാങ്ങി നൂറ്റൊന്നു കലം പൂജയിൽ പങ്കെടുക്കാവുന്നതാണ്.
വഴിപാട് നിരക്ക് (കലം ഉൾപ്പെടെ )
| വെള്ളനിവേദ്യം |
- 80 രൂപ |
| പായസം |
- 120 രൂപ |
| നിറകലം വെള്ളനിവേദ്യം |
- 100 രൂപ |
| നിറകലം പായസം |
- 150 രൂപ |
|